Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Megha Nair

അ​ഖി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഒ​ളി​ച്ചോ​ടി​യ​ത് ത​ന്നെ​യാ​ണ്, അ​നൂ​പി​ന്‍റെ കൂ​ടെ ഇ​റ​ങ്ങി​വ​ന്ന​തി​ന് കാ​ര​ണ​മു​ണ്ട്: മേ​ഘ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​താ​യി​രു​ന്നു ന​ട​നും സോ​ഷ്യ​ൽ മീ​ഡി​യാ താ​ര​വു​മാ​യ അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന​ത്.

ഈ ​വാ​ർ​ത്ത​യും അ​വ​ർ ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​മ​ട​ക്കം വ​ലി​യ മാ​ധ്യ​മ​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​ൻ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും മ​റ്റൊ​രാ​ളു​ടെ കൂ​ടെ ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നു തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ മേ​ഘ നാ​യ​ർ. 

ഒ​രാ​ളു​ടെ കൂ​ടെ ഇ​റ​ങ്ങി വ​ന്ന​ത് അ​യാ​ളെ ക​ള​ഞ്ഞി​ട്ട് പോ​കാ​ൻ വേ​ണ്ടി അ​ല്ലെ​ന്നും അ​ഖി​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന​തി​നു പി​ന്നി​ല്‍ പു​റ​ത്തു​പ​റ​യാ​ൻ പ​റ്റാ​ത്ത കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും മേ​ഘ തു​റ​ന്നു പ​റ​ഞ്ഞു.

‘‘ഞാ​ൻ ഇ​റ​ങ്ങി വ​ന്നു എ​ന്നു​ള്ള​ത് സ​ത്യം. 10 ദി​വ​സം ഞാ​ൻ അ​നൂ​പി​ന്‍റെ കൂ​ടെ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഇ​ട​യ്ക്ക് ഞാ​ൻ അ​ച്ഛ​നെ കാ​ണാ​ൻ വീ​ട്ടി​ൽ പോ​യി. അ​പ്പോ എ​ടു​ത്ത ഫോ​ട്ടോ ഞാ​ൻ പോ​സ്റ്റ് ചെ​യ്തു. തി​രി​കെ ഞാ​ൻ ഒ​രു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ അ​നൂ​പി​ന്‍റെ വീ​ട്ടി​ൽ വ​ന്നു. ഇ​പ്പോ​ളും ഞാ​ൻ അ​വി​ടെ ത​ന്നെ ഉ​ണ്ട്. ഒ​രാ​ളു​ടെ കൂ​ടെ ഇ​റ​ങ്ങി വ​ന്ന​ത് ക​ള​ഞ്ഞി​ട്ട് പോ​കാ​ൻ വേ​ണ്ടി അ​ല്ല.

ഞാ​ൻ അ​വി​ടു​ന്ന് ഇ​റ​ങ്ങി വ​ന്ന​തി​ന് കാ​ര​ണ​ങ്ങ​ൾ ഉ​ണ്ട്. അ​ത് എ​നി​ക്ക് പ​ബ്ലി​ക്കി​ന്‍റെ മു​ന്നി​ൽ പ​റ​യാ​ൻ യാ​തൊ​രു താ​ല്പ​ര്യ​വും ഇ​ല്ല. മാ​ത്ര​മ​ല്ല ഞ​ങ്ങ​ൾ ത​മ്മി​ൽ കു​റ്റ​ങ്ങ​ൾ പ​റ​യി​ല്ല എ​ന്ന് എ​ഗ്രി​മെ​ന്‍റ് സൈ​ൻ ചെ​യ്തി​ട്ടു​ണ്ട്.

ഈ ​പ​റ​ഞ്ഞ പു​ള്ളി​യോ ഞാ​നോ നേ​രി​ട്ട് വ​ന്ന് ഒ​ന്നും ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പി​ന്നെ സു​ഹൃ​ത്ത് എ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന വ്യ​ക്തി​ക​ൾ പ​ല​തും പ​റ​യും അ​ത് ആ​രും വി​ശ്വ​സി​ക്ക​ണ്ട.

പി​ന്നെ എ​നി​ക്ക് പ​റ​യാ​ൻ ഉ​ള്ള​ത്, അ​വ​രു​ടെ സ്വ​ർ​ണ​ങ്ങ​ൾ എ​ല്ലാം തി​രി​ച്ച് അ​വ​രു​ടെ കൈ​യി​ൽ കൊ​ടു​ത്ത് എ​ന്‍റെ സ്വ​ർ​ണ​ങ്ങ​ളും തി​രി​ച്ച് ഏ​ൽ​പി​ച്ചു. അ​ല്ലാ​തെ ഞാ​ൻ അ​വി​ടു​ന്ന് എ​ന്‍റേ​ത് അ​ല്ലാ​തെ ഒ​ന്നും എ​ടു​ത്ത് ഓ​ടി​പ്പോ​യ​ത​ല്ല.’’​മേ​ഘ നാ​യ​രു​ടെ വാ​ക്കു​ക​ൾ.

Latest News

Corehub Up